Saturday 26 September 2015

Eid experience

 ഇമ്മിണി ബല്ല്യരു ബലിപെരുന്നാൾ
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

വീട്ടിലെ ചിക്കനും മട്ടനും വിടപറഞ്ഞിട്ടാദ്യാവും ഞാനിത്ര ബല്ല്യൊരു ബലിപെരുന്നളിലൂടെ കടന്നുപോയത്. ജാതിയുടെ,മതങ്ങളുടെ  കൊടിമരങ്ങൾ നിറഞ്ഞുതുള്ളുന്ന യുദ്ധഭൂമിയിലൊരു ഈദ്ഖാഹ് നമസ്ക്കാരം.  വിരലിലെണ്ണാവുന്ന മുസ്ലിങ്ങ് പള്ളികളെ ഇന്നിവിടം നിലവിലുള്ളു,  മറ്റുള്ളവയെല്ലാം തകർക്കപെട്ടിരിക്കുന്നു, കയ്യടക്കപെട്ടിരിക്കുന്നു. മുനാരങ്ങൾ കണ്ടാലറിയാം പല പള്ളികളും ഇന്ന് ശീവക്ഷേത്രങ്ങളാക്കപെട്ടതാണെന്ന്. അക്രമ രാഷ്ട്രീയം കണ്ട് മനം മടുത്താണ് കേരളത്തോട് ഞാനന്ന് യാത്ര പറഞ്ഞത്,  'പന്തം പേടിച്ച് പന്തളത്ത് പോയപ്പൊ അവിടാകെ  പന്തംകൊളത്തിപട എന്ന് പണ്ടാരോ പറഞ്ഞപോലായിവിടെ'. അതിലും ഭയാനകം, ചില പള്ളികളിലെല്ലാം  ചപ്പു ചവറുകൾ, വിസർജ്ജ്യ വസ്ഥുകൾകൊണ്ട് നിറച്ചിരിക്കുന്നു, മക്ക്ബരകൾ പൊളിച്ച് തകർപ്പണമാക്കി ജാതികൊടികൾ  കുത്തപെട്ടിരിക്കുന്നു.
                                                        തോപ്പിയിട്ട് തെരുവിലൂടെ നടക്കാൻ ഓരോ മുസ്ലിമും ഭയക്കുന്നു, എന്നിട്ടും ആയിരങ്ങൾ പങ്കെടുത്തൊരു  ഇമ്മിണി വല്ല്യരു  ഈദ്ഖാഹ് .....     നിസ്ക്കാരം കഴിഞ്ഞപ്പോയേക്കും  ഭിക്ഷാടന സ്ത്രീകളെകൊണ്ടും കുട്ടികളെകൊണ്ടും വഴിയോരങ്ങൾ നിറഞ്ഞിരുന്നു. ഒന്നോ രണ്ടോ ഒന്നുമല്ല, നൂറിനടുത്ത് വരും, എല്ലാം മുൻകൂട്ടികണ്ട് കീശയിൽ ചില്ലറയുമായിട്ടാണ് പലരും വന്നിരുന്നത്, ചിലർ രണ്ട് രൂപ നോട്ടുകളുടെ ശേഖരംകൊണ്ടും.  എല്ലാവർക്കും നൽകാനാവില്ല എന്നറിയാം,എങ്കിലും ആ പണം കഴിയുന്നത് വരെ ഭിക്ഷാടകർക്കങ്ങനെ അവർ നൽകികൊണ്ടിരുന്നു. ഞാനൊരണാ പൈസ ആര്ക്കും നൽകിയില്ല, എനിക്കീ അധ്വനിക്കാത്ത ബിസിനസ്സിനോടൊ ബിസിനസ്സുക്കാരോടൊ ഒട്ടും താൽപര്യം തോന്നാറില്ല, വിയർപ്പിന്റെ പണം നൽകാം , ഇതോ .....!     അരുത് .. ഭിക്ഷാടനം ആരും പ്രോത്സാഹിപ്പിക്കരുത്, കാരണം ആരോഗ്യവും ബുദ്ധിയും ദൈവം നൽകിയിരിക്കുന്നത്  അധ്വാനിച്ച് ജീവിക്കാനാണ്.
                                                ഹരിയാനയിൽ വന്നെപിന്നെ ചിക്കാൻ ഒരു സ്വപ്നം മാത്രാണ്, ചിക്കാൻ തിരഞ്ഞുതന്നെയായിരുന്നു അടുത്ത യാത്ര. ചിക്കനും പച്ചരി കൊണ്ടൊരു നൈച്ചോരും....... പെരുന്നാളിന്റെ ഭക്ഷണം കുശാലായി ... പരസ്പരം സഹായിച്ചും സ്വന്തം സ്വന്തം സ്വന്തമായി എല്ലാരും കൂടി പാകം ചെയ്തത് കൊണ്ടാവാം ചിക്കാൻ കറിക്കും നൈച്ചോരിനും നല്ല മുഹബത്തിന്റെ സ്വാതും ആവോളം ഉണ്ടായിരുന്നു, ആ മുഹബത്തിന്റെ ഇമ്മിണി   ബല്ല്യ  ബലിപെരുന്നാൾ ആാസ്വതിച്ചാണ് ഞങ്ങ പത്ത് ഹരിയാനൻ മലയാളി പിള്ളേരു ഭക്ഷണം കഴിച്ചതും....

                                                                                                          - Shahal mohamed


No comments:

Post a Comment