Wednesday 18 November 2015



വീണുകിട്ടിയ ഭാഗ്യം Ac കമ്പർട്ടുമെന്റിലൂടായിരുന്നു യാത്ര, അടുത്തടുത്ത് കിട്ടിയത് ഫ്രാൻസ്സിൽനിന്നും ഇന്ത്യ കാണാൻ വന്ന രണ്ട് സായിപ്പന്മാരെയും, സംസാരിച്ചിരിക്കുന്നതിനിടക്കാണ് മുഖത്തൊരിളക്കം അനുഭവപ്പെട്ടത്, dhishuuuuuuuuuuum..... അതെ... എന്റെ മുഖത്താരോ അടിച്ചിരിക്കുന്ന, ഒപ്പം ഒരുമൂളക്കമ്പോലെ ഒരിഇങ്ക്ലീഷും " you looking too much in my face".... ആദ്യയിട്ടലെങ്കിലും ആത്മാർത്തയപ്പൊയ ന്റെ വായീൻ ഇംഗ്ലീഷിൽ തെറി വരുന്നത് ഞാൻ ശ്രദ്ധിച്ചത്, why r u Hit me bldy F***ng asshol ..............?
സായിപ്പ് ഇംഗ്ലീഷ്ന്റെ തന്തയാണെന്ന് തെളീക്കുംവിതം കേട്ടയുടാൻ സായിപ്പിന്റെ കണ്ണുകൾ ചുവന്നു, അടികൊണ്ട എന്റെ മുഖവും, ഒപ്പം തിരിച്ചടിക്കാൻ എന്റെ കയ്യും.
കൊണ്ടടി തിരിച്ചടിക്കുംമുൻപേ ആളുകൾ ഇടപ്പെട്ടു, അതും എന്റെ കണ്ണുനിറക്കും ഡയലോഗും പറഞ്ഞ് എന്റെ പക്ഷത്തും... സായിപ്പിൽ ഒരുത്തൻ മാന്യനാണ്, സീൻ വഷളാക്കൂന്ന് കണ്ടപ്പൊ അവനെന്റെ കയ്യും കാലും പിടിച്ച് മാപ്പും ഒരു പത്തൻപത് SORRYയും എടുത്തെന്നിലേക്ക് വിതറി. നാട്ടുക്കാർക്കാണേൽ അവന്മാരെ രണ്ട് പൊട്ടിച്ച് ട്രെയിനീന്നു പുറത്താക്കലായിരുനു ലക്ഷ്യം,
തീരുമാനം ഞാനെടുത്തു, "വേണ്ട "..... അവിടത്തന്നെ ഇരുന്നോട്ടെ.... ഗാന്ധിജി എന്തോത്തരം അടിയും തൊഴിയും കൊണ്ടത. ഒന്നൂലേൽ ഞാനും ആ നാട്ടേരനല്ലെ ...., ഒന്നും വേണ്ടാ , ഞാൻ ക്ഷമിച്ചിരിക്കുന്നു. ( എല്ലാം കഴിഞ്ഞിട്ടും ഒട്ടും ജാഡ കുറയാത്ത ആ തെണ്ടിയോടൊരു ഡയലോഗിലൊതുക്കി )
ഇന്നലെ ഭക്ഷണം കഴിച്ച് നടക്കുന്നതിനിടെ ഒരു കാശ്മീരി പയ്യൻ എന്നോട് ചോദിച്ചു, " നിങ്ങൾ കേരളത്തിലെ എല്ലാ ആണ്‍പിള്ളേരും കറുത്തിട്ടാണ്, എന്നാൽ പെണ്ണ്പിളേരെല്ലാം വെളുത്തിട്ടും. ഒരേ ഫാമിലിയിൽ നിന്ന് നോക്കിയാൽ പോലും സഹോദരൻ ഇരുനിറമൊ കറുത്തിട്ടൊ ആയിരിക്കും, പക്ഷെ സഹോദരി വെള്ളുത്തിട്ടും ആയിരിക്കും. ഇങ്ങനെ ആവാനുള്ള പ്രഥാന കാരണം എന്താ........?
ചോദ്യം കേട്ട ഞാനാദ്യം ഒന്ന് നെട്ടി, ഉത്താരം പറയാതെ ഒഴിഞ്ഞുമാറാനും വയ്യ, കാരണം കേരളക്കാരെ കുറിച്ചവർക്ക് വലിയ മതിപ്പാണ്. അവർ ഇന്ത്യയിൽ ബഹുമാനിച്ച് അസൂയ്യയോടെ കാണുന്ന ഒരേ ഒരു വിഭാഗം കേരളിയർ മാത്രമാണ്, പലതവണ അവന്റെ സംസാരത്തിലൂടെനിക്കിത് മനസ്സിലായതുമാണ്,
അവസാനം രണ്ടും കൽപ്പിച്ച് ഞാനങ്ങ് തുടങ്ങി, "കേരളത്തിലെ പയ്യൻസ് പൊതുവെ ഹാർഡ് വർക്കേസാൻ, അവർ കൊടും വെയിൽ വകവെക്കാതെ ഞാർ നാടും, തെങ്ങ് കയറും, നിലം കിളയ്ക്കും, ബാക്കി സമയങ്ങളിൽ വെയിലത്ത് നന്നായി ക്രിക്കെറ്റും ഫുട്ബോളും കളിക്കും....... പിന്നെ കേരളത്തിലെ വെയിലിനൊരു പ്രതേകതകൂടിയുണ്ട്, ആ വെയിലിൽ നിറയേ എനർജിയ . സോ വെറുതെ കിട്ടുന്നതല്ലേ,അതും ഞങ്ങൾ മിസ്സ്‌ ചെയ്യാറില്ല. പെണ്‍പിള്ളേർ അങ്ങനെയല്ല, അവർ വീട്ടീന്നു പുറത്തിറങ്ങൂല, വെയിൽ കൊള്ളൂല, പഠനം, ഭക്ഷണം ഉണ്ടാക്കൽ, കഴിക്കൽ,ഉറങ്ങൽ ഇത്രേയുള്ളു അവരുടെ കാര്യപരിപാടികൾ. സോ അത്കൊണ്ട് അവർ വെളുത്തും ഞങ്ങൾ കറുത്തും ഇരിക്കുന്നത്..........
ഓ ....! അങ്ങനെയാണല്ലെ, .... നിങ്ങളെ സമ്മതിക്കണം. വെറുതെയല്ല നിങ്ങൾ എല്ലാത്തിലും മുന്നിട്ടുനിൽക്കുന്നത്, കേരളത്തിൽ ജനിക്കാനും വേണം ഒരു ഭാഗ്യം......."
( കേരളത്തിലെ എല്ലാ എന്റെ സഹോദരിമാരും എന്നോട് ക്ഷമിക്കുക... ഉത്തരം മുട്ടിപോയിട്ടണ്.....)