Wednesday 9 December 2015

ഒറ്റകണ്ണ് 
................

ഒറ്റകണ്ണിലെ വേദനയിൽ സുറുമ കലക്കി
ഞെക്കി പിഴിഞ്ഞിട്ടുമെന്തേ
                 എന്റീ കണ്ണീർ കുറയുന്നില്ല ,            
മാർകോണി എന്നെയും കാത്തിരിപ്പുണ്ട്
 നാളെയാ പേപ്പറിൽ  ഞാനെന്തെയുതാനീ
                 കണ്ണീരിലപ്പുറം,
തലയിൽ കൈവെച്ച് എന്റീ എഴുത്തിലും
തുറന്നടയുന്നുണ്ടാ കാഴ്ച്ചയും വേദനയും
                    മാർക്കേണിയും,
വയ്യ
തുറക്കാൻ  കണ്ണും  എഴുതാൻ
പരീക്ഷയും,
 നാളെ ഞാനെന്തെഴുതും  കാണാത്ത
കാഴ്ച്ചയൊ  അതോ  തുറക്കാത്ത
  കഥകളൊ,

അറിയില്ല, ഒന്നും ഒന്നും
ഒന്നോയിച്ച്,  ഒറ്റകണ്ണിനല്ല വേദനയുണ്ട്
സുറുമ ഒഴുക്കുമ്പോൾ  ഇതുവരെ  കിട്ടാത്തൊരാ
          വല്ല്യ സുഖവും.


                                                                                                ........ ഷഹൽ മലപ്പുറം

Wednesday 18 November 2015



വീണുകിട്ടിയ ഭാഗ്യം Ac കമ്പർട്ടുമെന്റിലൂടായിരുന്നു യാത്ര, അടുത്തടുത്ത് കിട്ടിയത് ഫ്രാൻസ്സിൽനിന്നും ഇന്ത്യ കാണാൻ വന്ന രണ്ട് സായിപ്പന്മാരെയും, സംസാരിച്ചിരിക്കുന്നതിനിടക്കാണ് മുഖത്തൊരിളക്കം അനുഭവപ്പെട്ടത്, dhishuuuuuuuuuuum..... അതെ... എന്റെ മുഖത്താരോ അടിച്ചിരിക്കുന്ന, ഒപ്പം ഒരുമൂളക്കമ്പോലെ ഒരിഇങ്ക്ലീഷും " you looking too much in my face".... ആദ്യയിട്ടലെങ്കിലും ആത്മാർത്തയപ്പൊയ ന്റെ വായീൻ ഇംഗ്ലീഷിൽ തെറി വരുന്നത് ഞാൻ ശ്രദ്ധിച്ചത്, why r u Hit me bldy F***ng asshol ..............?
സായിപ്പ് ഇംഗ്ലീഷ്ന്റെ തന്തയാണെന്ന് തെളീക്കുംവിതം കേട്ടയുടാൻ സായിപ്പിന്റെ കണ്ണുകൾ ചുവന്നു, അടികൊണ്ട എന്റെ മുഖവും, ഒപ്പം തിരിച്ചടിക്കാൻ എന്റെ കയ്യും.
കൊണ്ടടി തിരിച്ചടിക്കുംമുൻപേ ആളുകൾ ഇടപ്പെട്ടു, അതും എന്റെ കണ്ണുനിറക്കും ഡയലോഗും പറഞ്ഞ് എന്റെ പക്ഷത്തും... സായിപ്പിൽ ഒരുത്തൻ മാന്യനാണ്, സീൻ വഷളാക്കൂന്ന് കണ്ടപ്പൊ അവനെന്റെ കയ്യും കാലും പിടിച്ച് മാപ്പും ഒരു പത്തൻപത് SORRYയും എടുത്തെന്നിലേക്ക് വിതറി. നാട്ടുക്കാർക്കാണേൽ അവന്മാരെ രണ്ട് പൊട്ടിച്ച് ട്രെയിനീന്നു പുറത്താക്കലായിരുനു ലക്ഷ്യം,
തീരുമാനം ഞാനെടുത്തു, "വേണ്ട "..... അവിടത്തന്നെ ഇരുന്നോട്ടെ.... ഗാന്ധിജി എന്തോത്തരം അടിയും തൊഴിയും കൊണ്ടത. ഒന്നൂലേൽ ഞാനും ആ നാട്ടേരനല്ലെ ...., ഒന്നും വേണ്ടാ , ഞാൻ ക്ഷമിച്ചിരിക്കുന്നു. ( എല്ലാം കഴിഞ്ഞിട്ടും ഒട്ടും ജാഡ കുറയാത്ത ആ തെണ്ടിയോടൊരു ഡയലോഗിലൊതുക്കി )
ഇന്നലെ ഭക്ഷണം കഴിച്ച് നടക്കുന്നതിനിടെ ഒരു കാശ്മീരി പയ്യൻ എന്നോട് ചോദിച്ചു, " നിങ്ങൾ കേരളത്തിലെ എല്ലാ ആണ്‍പിള്ളേരും കറുത്തിട്ടാണ്, എന്നാൽ പെണ്ണ്പിളേരെല്ലാം വെളുത്തിട്ടും. ഒരേ ഫാമിലിയിൽ നിന്ന് നോക്കിയാൽ പോലും സഹോദരൻ ഇരുനിറമൊ കറുത്തിട്ടൊ ആയിരിക്കും, പക്ഷെ സഹോദരി വെള്ളുത്തിട്ടും ആയിരിക്കും. ഇങ്ങനെ ആവാനുള്ള പ്രഥാന കാരണം എന്താ........?
ചോദ്യം കേട്ട ഞാനാദ്യം ഒന്ന് നെട്ടി, ഉത്താരം പറയാതെ ഒഴിഞ്ഞുമാറാനും വയ്യ, കാരണം കേരളക്കാരെ കുറിച്ചവർക്ക് വലിയ മതിപ്പാണ്. അവർ ഇന്ത്യയിൽ ബഹുമാനിച്ച് അസൂയ്യയോടെ കാണുന്ന ഒരേ ഒരു വിഭാഗം കേരളിയർ മാത്രമാണ്, പലതവണ അവന്റെ സംസാരത്തിലൂടെനിക്കിത് മനസ്സിലായതുമാണ്,
അവസാനം രണ്ടും കൽപ്പിച്ച് ഞാനങ്ങ് തുടങ്ങി, "കേരളത്തിലെ പയ്യൻസ് പൊതുവെ ഹാർഡ് വർക്കേസാൻ, അവർ കൊടും വെയിൽ വകവെക്കാതെ ഞാർ നാടും, തെങ്ങ് കയറും, നിലം കിളയ്ക്കും, ബാക്കി സമയങ്ങളിൽ വെയിലത്ത് നന്നായി ക്രിക്കെറ്റും ഫുട്ബോളും കളിക്കും....... പിന്നെ കേരളത്തിലെ വെയിലിനൊരു പ്രതേകതകൂടിയുണ്ട്, ആ വെയിലിൽ നിറയേ എനർജിയ . സോ വെറുതെ കിട്ടുന്നതല്ലേ,അതും ഞങ്ങൾ മിസ്സ്‌ ചെയ്യാറില്ല. പെണ്‍പിള്ളേർ അങ്ങനെയല്ല, അവർ വീട്ടീന്നു പുറത്തിറങ്ങൂല, വെയിൽ കൊള്ളൂല, പഠനം, ഭക്ഷണം ഉണ്ടാക്കൽ, കഴിക്കൽ,ഉറങ്ങൽ ഇത്രേയുള്ളു അവരുടെ കാര്യപരിപാടികൾ. സോ അത്കൊണ്ട് അവർ വെളുത്തും ഞങ്ങൾ കറുത്തും ഇരിക്കുന്നത്..........
ഓ ....! അങ്ങനെയാണല്ലെ, .... നിങ്ങളെ സമ്മതിക്കണം. വെറുതെയല്ല നിങ്ങൾ എല്ലാത്തിലും മുന്നിട്ടുനിൽക്കുന്നത്, കേരളത്തിൽ ജനിക്കാനും വേണം ഒരു ഭാഗ്യം......."
( കേരളത്തിലെ എല്ലാ എന്റെ സഹോദരിമാരും എന്നോട് ക്ഷമിക്കുക... ഉത്തരം മുട്ടിപോയിട്ടണ്.....)

Thursday 22 October 2015



എന്റെ സമ്പാദ്യം
...................................

ഉപ്പ തന്ന ജീവൻ
           ഉമ്മ ഓമനിച്ചു വളർത്തി
മുട്ട് കുത്തി,എണീക്കാൻ പഠിപ്പിച്ച്
            താത്തച്ചിമാരെന്നെ നടത്തിയതാ സ്കൂൾ വരാന്തയിൽ ,
വെള്ളതണ്ട് വിറ്റ്‌,പെൻസിൽ വിറ്റ്‌
               കാർഡ് കളി പഠിപ്പിച്ചതും ചെങ്ങായിമാർ ,
പത്തിലെ ബെഞ്ചിൽ തരാം തിരിച്ച പഠിപ്പിക്കലിൽ
                 കൂട്ടിരിക്കാൻ ദൈര്യം കാണിച്ചവൾ എന്റാദ്യ കാമുകി,
വാശിപുറത്ത് പഠിച്ച വരികൾ
             ചൂണ്ടിയതോ ആ കൂറ്റൻ കോളേജ് വരാന്തയിൽ,
വരികൾ,കുറിപ്പുകൾ, കയക്ഷര തെറ്റുകൾ
                ജോലിഭാരം പത്രം വിട്ടു, പഠനം തുടർന്നു.........

അലയുന്ന ജീവിതം
തിരയുന്ന ജോലികൾ
അകലുന്ന സൗഹൃദം

                                                                             ..........എന്റെ സമ്പാദ്യം.........

Wednesday 21 October 2015

 MY WORLD



It was during the Onam of 1971 that Ente Kadha, the autobiography of Madhavikutty alias Kamala Das began to be serialised in a magazine in Malayalam. She threw to the winds all codes and conventions that a patriarchal society had held sacred and invested its women with. Thus she literally wrote a new woman, hitherto unimagined, into language; a woman, who refused to be confined underneath the horizons of male expectations or within male literary canons. After four long decades a sequel to Ente Kadha titledEnte Lokam, has been compiled and published by DC Books.
Ente Lokam, though a slim volume of random writings, comes densely packaged with the cries of an agonised yet unrepentant soul who paid the price for her unconventionality. To a society that would rest easy only after wringing from the writer the confession that her story was only fictional, Madhavikutty plays her trump card again in these memoirs, of keeping her readers guessing about her life and self through constant play.
Many of these memoirs chronicle the emotional turmoils of a woman on the run after daring to speak the unspeakable, on sexuality, desires and the female body. Her emotional roller coaster rides, her terrifying fear of mediocrity, her striving for effect, the constant re-invention of her self, are all there for the reader once again. It is interesting to note that for a woman who flaunted many roles and shed many masks she begins the second round of her candid memoirs by speaking of the fancy dress competition called life. However, what is most fascinating about this book is the simple honesty with which Madhavikutty dramatises her self and places her life at the vortex of the controversial maelstrom unleashed by the publication of Ente Kadha. In that sense it s a taking stock of one’s own life and its perennial poetry.
Her confessions regarding her prolonged stints with religiosity, her bouts of scepticism, the attempts to project herself as a sinner before her readers and a saint before her gods all add to the enthralling enigma we love as Amy or Kamala Das or Madhavikutty. Harshly critical of Malayali women, who according to her can be much more patriarchal than men themselves, she claims that her poetic freedom of speech was often a red rag to many. Her ruminations on the deep bonds she enjoys with Punnayoorkulam and the Nalappat tharavadu are at the same time tinged by the searing knowledge that what she actually inherited are the streets of Bombay and her numerous quests for her own self there.
She writes with a binocular combination of feminine charm and feminist vigour. Political and polemical, raw and confessional, with a stark simplicity that is the mark of a truly great writer, she continues to rip the mask off the conventional Kerala society of her times. Once again we are enthralled by this strange muse who dazzles us with her lyrical prose and her sensational thoughts, by the intimacies and confessions she yields, and the easy readings she resists. This volume is further proof that here is a writer who will not go gently into the swirling mists of easy oblivion but will continue to haunt this world and the readers she so loved to enthral.

Tuesday 20 October 2015

Kamala Das’s  " My Story "

Kamala Das
Controversy followed her about like her pet poodle, yet, she couldn’t do without creating it, sometimes almost consciously. Kamala Das is one of the greatest poets of the century; but it is her autobiographical sketches in ‘My Story’ that shot her into the limelight in the literary arena. Its outspokenness and frank portrayal of extra-marital relations led on to the book becoming a cult classic. Since then this book has been known widely and read for all the wrong reasons.
Kamala is believed to have portrayed her own life in My Story. The story thread is that of a young woman writer who is much younger than her highly-placed husband; not much educated formally but with such a literary background that the formal education ceases to matter. The protagonist exposes her bored life and the very physical affairs she has with men outside the marriage, and how she is disillusioned with the male gender in general. This is the first book in India which speaks so openly of the sexual desires of the average Indian woman, the subject which is always hastily swept under the carpet even now.
The story is undeniably close to her life, except for the confession part on the extra marital affairs which could be or could not be the truth. The book first came out serialized in a popular Malayalam weekly and created shock waves across the prudish Malayali community; especially since her family is a much respected one. Her father, who was one of the most influential people in Kerala, and the owner of a prominent newspaper even tried to stop the publication, but her publisher knew the value of what he was on to. He continued with the piece and a cult classic was born.
My Story was banned at most homes, and decent men asked their women folk not to read it for fear of it being read astray. It was therefore read  secretly by many women, with a stupendous frenzy, and eagerly awaited each week. The serial was soon compiled into a book in Malayalam and then rewritten in English with a few more chapters thrown in. The book was eagerly awaited and even more successful in English. It has been read eagerly ever since its first edition in 1977.
Kamala Das went on to be a loved and admired poet with a huge fan following across the globe with her poems in English, even being nominated for the Nobel Prize in 1984. In spite of her admittedly limited vocabulary in Malayalam, she became the darling of the highly critical Malayali readers with her excellently crafted stories in Malayalam, written under the name Madhavikutty. She lived in Kerala in those days and was a popular invitee on all literary and non-literary stages. And during one of these days, she denied My Story saying that it was fiction and all imagination. She has since played hide and seek with the nature of the book, sometimes claiming it as a figment of imagination having been written purely for money, other times admitting it as a real auto biography.
Still My Story has been never forgotten even when she courted controversy time and again with words and actions including converting to Islam and taking on a new pen name, Kamala Suraiyya. Her intense romance with religion and her deteriorating health never took away the physical quality of her writing.
Kamala passed away in 2009 and the so called autobiography is still on the shelves and reading this after so many years, makes one wonder at her boldness in a time when taboos were the norm. The book still reads well and is a work to cherish, not for the literary quality but for the feminine strength it exudes.
ബാല്യകാലസഖിയും ബഷീറും

മജീദും സുഹറയും. അവരുടെ ബാല്യം, പ്രണയം, വിരഹം, വേദന. ഇതൊക്കെയാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖി. എന്നാല്‍ ഇത്‌ മാത്രമല്ല ബാല്യകാലസഖി എന്നതാണ്‌ ഈ ചെറിയ പുസ്‌തകത്തെ അനന്യമാക്കുന്നത്‌. നമുക്ക്‌ പരിചിതമല്ലാത്ത ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്നൊരു മഹത്തായ ധര്‍മ്മം കൂടി വഹിക്കുന്നുണ്ട്‌ ബാല്യകാലസഖി. കൂടെ മലയാള സാഹിത്യത്തിനു ഏറെയൊന്നും പരിജിതമല്ലാത്ത ഒരു സംസ്‌കാരവും നമുക്ക്‌ മുന്നില്‍ അനാവൃതമാകുന്നു.
“ ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ഞാന്‍ ഇവിടെ ഓര്‍ക്കുന്നു, "ബാല്യകാലസഖി വായിക്കുമ്പോള്‍ ക്രമേണ ഞാന്‍ മജീദ്‌ ആവുകയും സുഹറയോട്‌ പ്രണയം തോന്നുകയും ചെയ്‌തു."
ഇത്‌ ഈ പുസ്‌തകത്തിന്റെ മാത്രം അല്ല എല്ലാ ബഷീര്‍ രചനകളുടെയും മാന്ത്രികതയാണ്‌. വായനക്കാര്‍ കഥാപാത്രങ്ങളെ തങ്ങളിലേക്ക്‌ ആവാഹിക്കുന്ന പതിവ്‌ വിദ്യയില്‍ നിന്നും മാറി, കഥാപാത്രങ്ങള്‍ വായനക്കാരനെ അങ്ങോട്ട്‌ ആവാഹിക്കുന്നു ബാല്യകാലസഖിയില്‍. അതുകൊണ്ടുതന്നെ, ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാവുന്ന ഈ പുസ്‌തകം വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മനസ്സാകെ കലുഷിതമാകുന്നു. ഈയൊരു അവസ്ഥയ്‌ക്ക്‌ കാരണം മറ്റൊന്നുമല്ല, അതിശയോക്തി ഒട്ടും കലരാതെ, യഥാര്‍ത്ഥ്യത്തോട്‌ പരമാവതി ചേര്‍ന്ന്‌ നിന്നുകൊണ്ടാണ്‌ ഗ്രന്ഥകര്‍ത്താവ്‌ ബാല്യകാലസഖിയെ നമുക്ക്‌ സമ്മാനിച്ചത്‌.
അവതാരികയില്‍ ശരി. എംപി പോള്‍ പറഞ്ഞപോലെ "ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തി എടുത്ത ഒരേടാണ്‌. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു." ജീവിതമെപ്പോഴും അങ്ങനെയാണെന്നല്ല. എന്നാല്‍ ഏറിയ പങ്കും അങ്ങനെയാണ്‌ താനും. ഒരേയൊരു കാര്യം, ഈ യഥാര്‍ത്ഥ്യം അംഗീകരിക്കാം നമ്മള്‍ തയ്യാറല്ല എന്നതാണ്‌

ബഷീറിന്റെ ബാല്യകാലസഖിയെ കുറിച്ചോര്‍ക്കുമ്പോയൊക്കെ ആദ്യം മനസ്സിലേക്കോടിയെത്തുന്നത്‌ മജീദിന്റെയും സുഹറയുടെയും ബാല്യകാല സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന മാഞ്ചുവടും, അവരുടെ പ്രണയത്തിന്റെ സ്‌മാരകമായ ചെമ്പരത്തി ചെടിയും, അവരുടെ വിരഹത്തിന്റെ മൂക സാക്ഷിയായ രാത്രികളുമാണ്‌. ഹോട്ടലിലെ പത്രം കഴുകല്‍ കഴിഞ്ഞു മജീദ്‌ സുഹറയെ ഓര്‍ത്തുകൊണ്ട്‌ കഴിഞ്ഞ രാത്രികള്‍.
നക്ഷത്രങ്ങള്‍ നിറഞ്ഞ നീലാകാശത്തിനു താഴെ ടെറസില്‍ ചിരിച്ചുകൊണ്ട്‌ ഉറങ്ങുന്ന സുഹൃത്തുക്കളുടെ നടുവില്‍ കയറു കട്ടിലില്‍ സുഹറയെ ഓര്‍ത്തുകൊണ്ട്‌ കിടക്കുന്ന മജീദ്‌. ഇങ്ങനെയൊരു ചിത്രം ബഷീര്‍ സങ്കല്‌പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍ ബാല്യകലസഖിക്കൊപ്പം ഞാന്‍ ഓര്‍ക്കുന്ന ആദ്യ ചിത്രം ഈ രാത്രിയുടെതാണ്‌.


വളരെ ചെറുപ്പത്തില്‍ തന്നെ മജീദും സുഹറയും സുഹൃത്തുക്കളായിരുന്നു. എനാല്‍ അതിനു മുമ്പ്‌്‌ അവര്‍ ശത്രുക്കളും ആയിരുന്നു. അവരുടെ ബാല്യകാലത്തിന്‌ നഖക്ഷതങ്ങളുടെ എരിവും മാമ്പഴതിന്റെ മധുരവും ഉണ്ടായിരുന്നു.

കഥ തുടങ്ങുമ്പോള്‍ ഏതൊരു സാധാരണ ബാല്യം പോലെയും സുന്ദരവും കുസൃതി നിറഞ്ഞതുമായ ഒരു ബാല്യകാലമാണ്‌. എന്നാല്‍ ആ ബാല്യം വെറുതെയങ്ങു പറഞ്ഞു പോവുകയല്ല ബഷീര്‍ ചെയ്‌തിരിക്കുന്നത്‌. മറിച്ച്‌ ആ ബാല്യം നമ്മെ അനുഭവിപ്പിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ മജീദിന്റെയും സുഹറയുടെയും ബാല്യം നമ്മുടെ സ്വന്തം ബാല്യത്തെ പോലെ നമ്മുടെ ഹൃദയത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നു. അങ്ങനെ ബാല്യത്തില്‍ തന്നെ മജീദും സുഹറയും നമ്മുടെ ഹൃദയം കീഴടക്കുന്നു. അവരുടെ ശത്രുതയും സൗഹൃദവും നമ്മളും അനുഭവിക്കുന്നു.
"ചെറുക്കാ, ആ മുയുത്തത്‌ രണ്ടും മുന്നം കണ്ടത്‌ ഞാനാ", എന്ന്‌ പറയുന്ന സുഹറയെ നമുക്ക്‌ എങ്ങനെ സ്‌നേഹിക്കാതിരിക്കാനാവും! അതുപോലെ, "ഓ മിഷറ്‌്‌ കടിക്കുവല്ലോ!" എന്ന പരിഹാസത്തില്‍ ചവിട്ടി മാവില്‍ കയറുന്ന മജീദിനെയും. "
ഒരു സ്വപ്‌ന ജീവിയായ മജീദ്‌ മരങ്ങളില്‍ കയറി ഉച്ചിയിലിരുന്നു വിശാലമായ ലോകത്തെ നോക്കി കാണാന്‍ ശ്രമിക്കുമ്പോള്‍ മരത്തിന്റെ അടിയില്‍ നിന്നും "മക്കം കാണാമോ ചെറുക്കാ?" എന്നു ചോദിക്കുമ്പോള്‍ നമ്മളും മരത്തിന്റെ ചോട്ടിലിരുന്നു മുകളിലേക്ക്‌ നോക്കിപോകും. സുഹറയും മജീദും വളരുന്നതിനനുസരിച്ച്‌ അവരുടെ മനസ്സും വളരുന്നത്‌ കാണാം . ഒട്ടും തന്നെ ഏച്ചുകെട്ടില്ലാത്ത ആ വളര്‍ച്ചയില്‍ ബാല്യകാല സുഹൃത്തുക്കള്‍ പ്രണയിനികളാകുമ്പോള്‍ നമ്മുടെ മനസ്സില്‍ തീരെ അസ്വാഭാവികത തോന്നിക്കാതെ എഴുത്തുകാരന്‍ വിജയിക്കുന്നു.

ലളിതമായ ഭാഷയിലാണ്‌ ബഷീര്‍ ജീവിതത്തിണ്ടേ സങ്കീര്‍ണതകളെ ഇവിടെ വരച്ചു കാട്ടുന്നത്‌. അതും വളരെ കുറച്ചു വാക്കുകളിലൂടെ. മജീദ്‌, സുഹറ എന്നീ രണ്ടു കുട്ടികള്‍. അവരുടെ മനസ്സിലൂടെയുള്ള സഞ്ചാരം. ആ രണ്ടു കുട്ടികള്‍ വളരുന്നതിനനുസരിച്ച്‌ അവരിലുണ്ടാകുന്ന മാറ്റങ്ങള്‍. ഒരു ആണ്‍ക്കുട്ടിയുടെയും പെണ്‍ക്കുട്ടിയുടെയും ലോകങ്ങള്‍ തമ്മിലുള്ള വ്യത്യാസം. ദാരിദ്ര്യം എങ്ങനെ നമ്മുടെ സ്വപ്‌നങ്ങളുടെ ചിറകൊടിക്കും. ഒരു മരണം ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തും. ജീവിത നിലവാരത്തിലെ ഉയര്‍ച്ച താഴ്‌ചകള്‍. ഇതൊക്കെ ഈ ചെറിയ പുസ്‌തകത്തില്‍ ചുരുങ്ങിയ വാക്കുകളില്‍, എന്നാല്‍ ബ്രഹത്തായ അര്‍ത്ഥത്തില്‍ പറയാന്‍ കഴിഞ്ഞു ബഷീറിന്‌. അതുപോലെ കാതുകുത്ത്‌, സുന്നത്‌ കല്യാണം എന്നിവയൊക്കെ അന്ന്‌ എങ്ങനെ ആഘോഷിച്ചു എന്നും വളരെ വിശദമായി തന്നെ ഇതില്‍ പറയുന്നുണ്ട്‌.
അത്ര സൂക്ഷ്‌മമായി പരിശോധിചില്ലെങ്കില്‍ത്തന്നെയും, ഗ്രന്ഥകാരന്റെ ആത്മകഥാംശങ്ങള്‍ ബാല്യകാലസഖിയില്‍ നിന്നും കണ്ടെത്താന്‍ കഴിയും. മജീദിനെ പോലെ ബഷീറും വീട്‌ വിട്ടു ഒരുപാടൊരുപാട്‌ അലഞ്ഞിട്ടുണ്ട്‌. പല പല വേഷത്തില്‍, പല ദേശങ്ങളില്‍ അലഞ്ഞിട്ടുണ്ട്‌. എല്ലാതരം ജോലികളും ചെയ്‌തിട്ടുണ്ട്‌. മജീദിനെ പോലെ ബഷീറും അനുഭവങ്ങള്‍ മാത്രം സമ്പാദ്യമായി കൈയില്‍ കരുതി നാട്ടില്‍ തിരിചെത്തിയിട്ടുണ്ട്‌. മജീദിനെ പോലെ ബഷീറിനും പ്രതാപം നിറഞ്ഞ ബാല്യം ഉണ്ടായിരുന്നു. മജീദ്‌ വീടിലെ ദാരിദ്ര്യം കണ്ട പോലെ ബഷീറിനും ഉണ്ടായിട്ടുണ്ട്‌. മജീദിനും ബഷീറിനും കാണുന്ന മറ്റൊരു സമാനത, ചെടികളിലുള്ള താല്‌പര്യമാണ്‌. ബഷീരിന്റെ ജീവിതത്തിലും പുസ്‌തകങ്ങളിലും ഒരു പോലെ പച്ച പിടിച്ചു നില്‍ക്കുന്നതാണ്‌ ബഷീറും ചെടികളും തമ്മിലുള്ള ആത്മബന്ധം....

സമർപ്പണം : ന്റെ സ്വന്തം സുഹറയുടെ മജീദിൻ (മലപ്പുറം കാക്കാക്ക് )
shahal mohamedharyana,CUH