Thursday, 1 October 2015



[ Dedicated to മരിച്ചുപോയ ചെക്കൻ ]


ഗോ... ദേവത 
''''''''''''''''''''''''''''''''''''
പണ്ട് പണ്ട് ഹരിയാന എന്നൊരു കൊച്ചു ഗ്രാമത്തിൽ ഒരു പോത്തും ഒരു കുരങ്ങനും ജീവിച്ചിരിപ്പുണ്ടായിരുന്നു, അവരുടെ ബുദ്ധിമുട്ടിയുള്ള ജീവിതവും കഷ്ടപാടും കണ്ട് ദൈവം അവരെ ഒന്ന് സഹായിക്കാൻ തീരുമാനിച്ചു. ദൈവം അവരോട് രണ്ട്പെരോടുമായി ചോദിച്ചു,
നിങ്ങൾക്ക് എന്ത് വരതാനമാണ് ഞാൻ നൽകേണ്ടത്.........?
കുരങ്ങൻ ഉടൻ ചാടി എണീറ്റുകൊണ്ട് പറഞ്ഞു " എനിക്ക് മനുഷ്യനായുള്ള രൂപം നൽകണം എന്ന് . ദൈവം സമ്മതിച്ചു രൂപം നൽകി , അതിനു ശേഷം ദൈവം പോത്തിനോട് ചോദ്യം തുടർന്നു....... പോത്ത് വളരെ കൂടുതൽ നേരം ആലോജിച്ച ശേഷം പറഞ്ഞു " എനിക്ക് ഒരു വരദാനവും വേണ്ട, എന്റെ വരദാനം കൂടി എന്റെ ചെങ്ങായി കുരങ്ങച്ചനു നൽകികൊള്ളു എന്ന് ....
കുരങ്ങച്ചൻ ഉടൻ വീണ്ടും എണീറ്റുകൊണ്ട് പറഞ്ഞു " അങ്ങനെയാണെങ്കിൽ രണ്ടാമത്തെ വരദാനമായി ആ പോത്തിനെ എന്റെ ഇഷ്ട ഭക്ഷണമാക്കാൻ അനുവദിക്കണമെന്ന് " ...........
ഇത് കേട്ടതും പോത്ത് ശുപിതനായി പൊട്ടികരഞ്ഞുകൊണ്ട് ദൈവത്തോട് പറഞ്ഞു " എന്റെ ദൈവമെ ഈ കുരങ്ങൻ ചതിയാണ് കാണിച്ചത്, എനിക്ക് ദയവ് ചെയ്ത് ഒരു വരദാനം കൂടി നൽകണമെന്ന് ".... ദൈവം മാസസ്സില്ല മനസോടെ സമ്മതം മൂളി..... ഉടൻ പോത്ത് പറഞ്ഞു
........ " എന്റെ കൂട്ടത്തിലെ ഏറ്റവും വലിയ പോത്തുകളെ രൂപമാറ്റം വരുത്തി മനുഷ്യരിലേകയക്കണമെന്ന്. ".........
ദൈവം ചിരിച്ചുകൊണ്ട് സമ്മതിച്ചു,
വർഷങ്ങൾക്കിപ്പുറവും ഇന്നും മനുഷ്യർ പോത്തിനെ ആസ്വതിച്ച് കഴിക്കുന്നു,എന്നാൽ ചില വലിയ പോത്തുകൾ പോത്തുകൾക്ക് വേണ്ടി മനുഷ്യരെ കൊല്ലുന്നു........
പോത്തുകൾ ഇനിയും ജനിക്കും,
മനുഷ്യർ പോത്തുകളെ ഇനിയും കഴിക്കും,
വലിയ പോത്തുകൾ ചെറിയ പോത്തുകൾക്ക് വേണ്ടി ഇനിയും മനുഷ്യരെ കൊല്ലുകയും ചെയ്യും......



 ഷഹൽ മലപ്പുറം 
CUH University
Hariyana

No comments:

Post a Comment