Thursday, 22 October 2015



എന്റെ സമ്പാദ്യം
...................................

ഉപ്പ തന്ന ജീവൻ
           ഉമ്മ ഓമനിച്ചു വളർത്തി
മുട്ട് കുത്തി,എണീക്കാൻ പഠിപ്പിച്ച്
            താത്തച്ചിമാരെന്നെ നടത്തിയതാ സ്കൂൾ വരാന്തയിൽ ,
വെള്ളതണ്ട് വിറ്റ്‌,പെൻസിൽ വിറ്റ്‌
               കാർഡ് കളി പഠിപ്പിച്ചതും ചെങ്ങായിമാർ ,
പത്തിലെ ബെഞ്ചിൽ തരാം തിരിച്ച പഠിപ്പിക്കലിൽ
                 കൂട്ടിരിക്കാൻ ദൈര്യം കാണിച്ചവൾ എന്റാദ്യ കാമുകി,
വാശിപുറത്ത് പഠിച്ച വരികൾ
             ചൂണ്ടിയതോ ആ കൂറ്റൻ കോളേജ് വരാന്തയിൽ,
വരികൾ,കുറിപ്പുകൾ, കയക്ഷര തെറ്റുകൾ
                ജോലിഭാരം പത്രം വിട്ടു, പഠനം തുടർന്നു.........

അലയുന്ന ജീവിതം
തിരയുന്ന ജോലികൾ
അകലുന്ന സൗഹൃദം

                                                                             ..........എന്റെ സമ്പാദ്യം.........

No comments:

Post a Comment