Wednesday, 9 December 2015

ഒറ്റകണ്ണ് 
................

ഒറ്റകണ്ണിലെ വേദനയിൽ സുറുമ കലക്കി
ഞെക്കി പിഴിഞ്ഞിട്ടുമെന്തേ
                 എന്റീ കണ്ണീർ കുറയുന്നില്ല ,            
മാർകോണി എന്നെയും കാത്തിരിപ്പുണ്ട്
 നാളെയാ പേപ്പറിൽ  ഞാനെന്തെയുതാനീ
                 കണ്ണീരിലപ്പുറം,
തലയിൽ കൈവെച്ച് എന്റീ എഴുത്തിലും
തുറന്നടയുന്നുണ്ടാ കാഴ്ച്ചയും വേദനയും
                    മാർക്കേണിയും,
വയ്യ
തുറക്കാൻ  കണ്ണും  എഴുതാൻ
പരീക്ഷയും,
 നാളെ ഞാനെന്തെഴുതും  കാണാത്ത
കാഴ്ച്ചയൊ  അതോ  തുറക്കാത്ത
  കഥകളൊ,

അറിയില്ല, ഒന്നും ഒന്നും
ഒന്നോയിച്ച്,  ഒറ്റകണ്ണിനല്ല വേദനയുണ്ട്
സുറുമ ഒഴുക്കുമ്പോൾ  ഇതുവരെ  കിട്ടാത്തൊരാ
          വല്ല്യ സുഖവും.


                                                                                                ........ ഷഹൽ മലപ്പുറം

No comments:

Post a Comment